കൊല്ലം: കരിക്കോട് ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ മൂന്ന് പതിറ്റാണ്ട് മലയാളം വിഭാഗം അദ്ധ്യാപികയായിരുന്ന പ്രൊഫ. ശാന്തയുടെ ചിത്ര പ്രദർശനവും വീട്ടമ്മയായ ഉമാറാണി ഷൺമുഖത്തിന്റെ ചിത്രത്തുന്നൽ പ്രദർശനവും 13,14 തീയതികളിൽ ആശ്രാമം എയ്റ്റ് പോയിന്റ് ആർട്ട് കഫേയിൽ നടക്കും. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പ്രൊഫ. ശാന്തയുടെ 25 ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും. 30 വർഷത്തോളമായി ചിത്രം തുന്നൽ രംഗത്തുള്ള ഉമാറാണി, ഭരണഘടനയുടെ ആമുഖം വിവിധ ഭാഷകളിൽ ചിത്രം തുന്നലിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |