കൊല്ലം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ മാനേജരുടെ ഓഫീസിന് മുന്നിൽ നടത്തിയ യോഗം യൂണിയൻ മുൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.എൻ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് ആർ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി ഡി. അഭിലാഷ് സ്വാഗതവും ജി.എം,ടി.ഡി ബ്രാഞ്ച് സെക്രട്ടറി കെ. അനിൽകുമാർ നന്ദിയും പറയും. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ലാലു സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |