തൃശൂർ : എസ്.ഐ:പി.എം രതീഷിനെയും കൂട്ടാളികളെയും സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പീച്ചി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. കാക്കിയിട്ട ഗുണ്ടകളെ കൈകാര്യം ചെയ്യാൻ ഈ നാട്ടിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്ന് ടാജറ്റ് പറഞ്ഞു. കെ.എൻ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ അന്തിക്കാട്,രാജേന്ദ്രൻ അരങ്ങത്ത്,അഡ്വ.സിജോ കടവിൽ,എം.എൽ.ബേബി, ഭാസ്‌ക്കരൻ ആദംങ്കാവിൽ,കെ.സി.അഭിലാഷ്, ലീലാമ്മ ടീച്ചർ,കെ.പി.ചാക്കോച്ചൻ, ജേക്കബ് പോൾ , റോയി.കെ.ദേവസി, കെ.പി.ഏൽദോസ്, ഷിബു പോൾ,മിനി നിജോ, മിനി വിനോദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |