എ ബാച്ച് ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ കോയിപ്രം പങ്കെടുത്തില്ല. പള്ളിയോട സേവാ സംഘം നിർദ്ദേശങ്ങൾ ലംഘിച്ച് കൂലിത്തുഴച്ചിൽ കാരെ പങ്കെടുപ്പിച്ച പള്ളിയോടങ്ങളെ ഫൈനലിൽ മത്സരിക്കാൻ തിരഞ്ഞെടുത്തു എന്നാരോപിച്ച് ലൂസേഴ്സ് ഫൈനലിൽ നിന്ന് പിന്മാറിയ കോയിപ്രം റെയ്സ് കോഴ്സിൽ കുറുകെ നിലകൊണ്ട് പ്രതിഷേധം അറിയിച്ചു. എ ബാച്ച് ഫൈനൽ മത്സരങ്ങൾ നടക്കാൻ കാലതാമസത്തിന് കാരണമായെങ്കിലും പൊലീസെത്തി ഇവരെ അനുനയിപ്പിച്ചതിന് ശേഷമായിരുന്നു മത്സരം തുടർന്നത്. ലൂസേഴ്സ് ഫൈനലിൽ കുറിയന്നുർ ഒന്നാമതെത്തി.ഓതറ രണ്ടാംസ്ഥാനത്തും കീഴുകര മൂന്നാമതും ഫിനിഷ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |