പ്രവർത്തനം നെടുങ്ങോലം താലൂക്ക് ഓഫീസ് കെട്ടിടത്തിൽ
കൊല്ലം: പലവിധ പീഡനങ്ങൾക്ക് ഇരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകി നെടുങ്ങോലം താലൂക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്റർ. പൊലീസിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തര ഇടപെടൽ, താത്കാലിക അഭയം, വൈദ്യസഹായം, കൗൺസലിംഗ് തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുന്നത്.
അതിക്രമങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും 9 വയസിനു താഴെയുള്ള ആൺകുട്ടികൾക്കും സേവനങ്ങൾക്കായി കേന്ദ്രത്തെ സമീപിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ അഡ്മിനിസ്ട്രേറ്റർ, ലീഗൽ കൗൺസിലർ, കൗൺസിലർ, കേസ് വർക്കേഴ്സ് ,സെക്യൂരിറ്റി ,പൊലീസ് ഫെസിലിറ്റേറ്റിംഗ് ഓഫീസർ, മൾട്ടി ടാസ്ക് വർക്കർ, ഐ.ടി സ്റ്റാഫ് എന്നിവരാണുള്ളത്. നിലവിൽ അഡ്മിനിസ്ട്രേറ്റർ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. കളക്ടർ ചെയർമാനും വനിതാ സംരക്ഷണ ഓഫീസർ കൺവീനറും ജില്ലാതല ഉദ്യോഗസ്ഥർ അംഗങ്ങളുമായുള്ള ഒരു ടാസ്ക് ഫോഴ്സും പ്രവർത്തിക്കുന്നുണ്ട്.
അനിശ്ചിതത്വത്തിൽ പുതിയ കെട്ടിടം
എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യപ്പെടുന്ന തരത്തിൽ ആശ്രാമം ജി.എസ്.ടി ഓഫീസിന് സമീപം പുതിയ കെട്ടിടം നിർമ്മിച്ച് മാറാനുളള ശ്രമം നടത്തിയിരുന്നെങ്കിലും ആശ്രാമം പ്രദേശം പരിസ്ഥിതിലോല പ്രദേശമായതിനാൽ അവിടെ നിർമ്മാണം അസാദ്ധ്യമായി. സ്ഥലം കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് നേരത്തെ കേന്ദ്ര സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിക്കാനും കഴിഞ്ഞില്ല.
സഖിയുടെ സേവനങ്ങൾ
സംരക്ഷണം ഉറപ്പുവരുത്തി പുനരധിവാസം
വസ്ത്രം ആഹാരം, മരുന്നുകൾ എന്നിവ ലഭ്യമാക്കുക
മീഡിയേഷൻ സെന്ററായും പ്രവർത്തനം.
മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും ഡ്യൂട്ടിയിൽ
പ്രവർത്തനം ആരംഭിച്ചത് 2019 ഒക്ടോബർ ഒന്നിന്
ഈ വർഷം 243 പേർക്ക് സഹായം.
ഫോൺ: 0474 2957827
സ്വന്തം കെട്ടിടം നിർമ്മിച്ച് മാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.രണ്ട് മാസത്തിനുള്ളിൽ നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത് ഉടൻ തന്നെ അഡ്മിനിസ്ട്രേറ്റർ നിയമനത്തിനുള്ള അഭിമുഖം നടത്തും. ഇതിന് മുൻപ് രണ്ട് തവണ അഭിമുഖം നടത്തിയെങ്കിലും 24 മണിക്കൂർ സേവനത്തിന് ഉദ്യോഗാർത്ഥികൾ താത്പര്യപ്പെടുന്നില്ല
എ.വി.ഷീജ, വനിത ശിശുവികസന ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |