പാലക്കാട്: യാത്രക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് പുതിയതായി സർവീസ് ആരംഭിച്ച പാലക്കാട്-കണ്ണൂർ സ്‌പെഷ്യൽ ട്രെയിനിന്റെ(06031) സർവീസ് ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഇതോടനുബന്ധിച്ചുള്ള കണ്ണൂർ-കോഴിക്കോട്(06032), കോഴിക്കോട്-പാലക്കാട്(06071) ട്രെയിൻ സർവീസുകളും ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിൽ സെപ്തംബർ 15 വരെയാണ് സ്‌പെഷ്യൽ ട്രെയിൻ അുവദിച്ചിരുന്നത്.
സെപ്തംബർ 16 മുതൽ ഡിസംബർ 31 വരെ ആകെ 107 സർവീസ് ആണ് ഉണ്ടായിരിക്കുക. ട്രെയിനുകളുടെ നിലവിലെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് പാലക്കാട്‌കോഴിക്കോട് റൂട്ടിൽ പകൽ ട്രെയിൻ അനുവദിച്ചത്. തുടക്കത്തിൽ അഞ്ച് ദിവസം മാത്രം സർവീസ് നടത്തിയിരുന്ന ട്രെയിൻ പിന്നീട് ആഴ്ചയിൽ എല്ലാ ദിവസവുമാക്കി. യാത്രക്കാർ കൂടിയതിനാലാണ് സർവീസ് ഡിസംബർ 31 വരെ ദീർഘിപ്പിച്ചത്. മൊത്തം 18 കോച്ചുകളാണ് ഈ അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിലുള്ളത്.
പാലക്കാട്-കണ്ണൂർ(06031)
പാലക്കാട്(ഉച്ചയ്ക്ക് 1.50), ഒറ്റപ്പാലം(2.15), ഷൊർണൂർ(2.55), പട്ടാമ്പി(3.14), കുറ്റിപ്പുറം(3.33), തിരൂർ(4.05), താനൂർ(4.16), പരപ്പനങ്ങാടി(4.24), ഫറൂഖ്(4.41), കോഴിക്കോട്(5.25), കൊയിലാണ്ടി(5.54), പയ്യോളി(6.05), വടകര(6.13), മാഹി(6.27), തലശ്ശേരി(6.41), കണ്ണൂർ(7.25).
കണ്ണൂർ-കോഴിക്കോട്(06032)
കണ്ണൂർ(രാവിലെ 7.40), തലശ്ശേരി(8.00), മാഹി(8.10), വടകര(8.21), പയ്യോളി(8.29), കൊയിലാണ്ടി(8.50), കോഴിക്കോട്(9.35).
കോഴിക്കോട്-പാലക്കാട്(06071)
കോഴിക്കോട്(രാവിലെ 10.10), ഫറോഖ്(10.26), പരപ്പനങ്ങാടി(10.42), താനൂർ(10.50), തിരൂർ(10.59), കുറ്റിപ്പുറം(11.12), പട്ടാമ്പി(11.31), ഷൊർണൂർ(11.47), ഒറ്റപ്പാലം(12.08), പാലക്കാട് ജംഗ്ഷൻ(1.05).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |