മലപ്പുറം: ജില്ലയിലെ കുടുംബശ്രീ ഓണം വിപണിയിലൂടെ നേടിയത് 3.90 കോടി രൂപ. ഓണം മുന്നിൽക്കണ്ട് ജില്ലയിലെ 111 സി.ഡി.എസുകളിലായി തുടക്കം കുറിച്ച 182 ഓണച്ചന്തകളും വള്ളിക്കുന്നിൽ വച്ച് സംഘടിപ്പിച്ച ജില്ലാതല ഓണച്ചന്തയും ഭക്ഷ്യമേള, പോക്കറ്റ് മാർക്ക് ആപ്പിലൂടെ ഓൺലൈനായും സി.ഡി.എസുകൾ വഴി ഓഫ് ലൈൻ ആയും വിപണനം ചെയ്ത ഓണക്കിറ്റ്, കുടുംബശ്രീ സംരംഭകർ ഓർഡറുകൾക്കനുസരിച്ച് തയ്യാറാക്കി വിപണനം ചെയ്ത ഓണസദ്യ, കാർഷിക മേഖലയിൽ 77 സി.ഡി.എസുകളിലായി 99.9 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി എന്നിവ വലിയ വിജയമായി മാറി.
ജില്ലാതല ഓണച്ചന്തയിൽ നിന്നും സി.ഡി.എസ് തല ഓണച്ചന്തകളിൽ നിന്നുമായി 3.18 കോടി, ജില്ലാതല ഭക്ഷ്യമേളയിൽ നിന്ന് 6.50 ലക്ഷം , ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുത്ത 30 കഫേ കാറ്ററിംഗ് യൂണിറ്റുകൾ തയ്യാറാക്കി വിപണനം ചെയ്ത 5,650 ഓണസദ്യകൾ വഴി ഒമ്പത് ലക്ഷം, സി.ഡി.എസുകൾ വഴി വിപണനം ചെയ്ത 9,000 ഓണക്കിറ്റുകൾ വഴി 42 ലക്ഷം, ഓൺലൈനായി വിപണനം ചെയ്ത 430 ഓണക്കിറ്റുകൾ വഴി 3.60 ലക്ഷം, പൂക്കൃഷിയിലൂടെ 13.19 ലക്ഷം എന്നിങ്ങനെയാണ് ഓണം വിപണി കണക്കുകൾ.
ആകെ വില്പന - 3.90 കോടി
കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും തനിമയും തന്നെയാണ് ആളുകളെ അതിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. കുടുംബശ്രീ വരുംകാലങ്ങളിൽ വിപണി കൈയടക്കി വാഴുന്ന ഒരു മൾട്ടി നാഷണൽ ബ്രാൻഡ് ആകും എന്നതിൽ സംശയിക്കേണ്ടതില്ല. ഓണക്കാലത്തെ വരവ് കണക്കുകളും അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ബി.സുരേഷ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |