കൊല്ലം: ചൊവ്വല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധ സദസിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര പൊലീസ് സ്‌റ്റേഷന് മുന്നിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു.
കുണ്ടറ കണ്ണനല്ലൂർ- കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ, കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്- ബിന്ദുകൃഷ്ണ, അഞ്ചൽ- എം.എം. നസീർ, ശൂരനാട്- കെ.സി. രാജൻ, ഇരവിപുരം- എ. ഷാനവാസ്ഖാൻ, പുനലൂർ- ജ്യോതികുമാർ ചാമക്കാല, കൊട്ടിയം- കെ. ബേബിസൺ, ചാത്തന്നൂർ- തൊടിയൂർ രാമചന്ദ്രൻ, ശാസ്താംകോട്ട- പി. ജർമ്മിയാസ്, കിഴക്കേ കല്ലട- എം.വി. ശശികുമാരൻ നായർ, പത്തനാപുരം- സി.ആർ. നജീബ്, തെന്മല- കെ. ശശിധരൻ, എഴുകോൺ- സവിൻ സത്യൻ, കൊല്ലം വെസ്റ്റ്- സൈമൺ അലക്‌സ്, പള്ളിത്തോട്ടം- എ.കെ. ഹഫീസ്, കിളികൊല്ലൂർ- സൂരജ് രവി, പുത്തൂർ- ബിന്ദു ജയൻ, പാരിപ്പള്ളി- പി. പ്രതീഷ്‌കുമാർ, പൂയപ്പള്ളി- ജയചന്ദ്രൻ, ചവറ- ആർ. അരുൺരാജ്, ശക്തികുളങ്ങര- സേതുനാഥപിള്ള, പരവൂർ- നെടുങ്ങോലം രഘു എന്നിവർ പ്രതിഷേധ സദസുകൾ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |