വളാഞ്ചേരി: കരേക്കാട് ഭാഗങ്ങളിലുള്ള മിക്ക ട്രാൻസ്ഫോർമറുകൾക്കും ചുറ്റുവേലി ഇല്ല. സ്കൂൾ, മദ്രസ കുട്ടികൾക്കും മറ്റു യാത്രക്കാർക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ട്രാൻസ്ഫോർമറിന് ചുറ്റും ചുറ്റുവേലി സ്ഥാപിക്കണമെന് ആവശ്യപ്പെട്ട് കരേക്കാട് ചേനാടൻകുളമ്പ് കോൺഗ്രസ് വാർഡ് കമ്മിറ്റി എടയൂർ സബ് ഡിവിഷൻ കെ.എസ്.ഇ.ബിക്ക് നിവേദനം നൽകി. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എ. കെ. മാനു , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആസിഫ് കല്ലിങ്ങൽ ,
സി.ടി. കുഞ്ഞാണി , പി.കെ. സബിനുദ്ദീൻ , എ.കെ. കുഞ്ഞു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |