പൂവാർ: നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ വനിതാ സമ്മേളനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്തു. ഡോ.ബെറ്റിമോൾ മാത്യു മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡന്റ് ആർ.ശകുന്തള അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്മാരായ ബി.ഷൈലജകുമാരി, കെ.ചന്ദ്രലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതിചന്ദ്രൻ, എൻ.ശാന്തകുമാരി, എസ്. സിന്ധു, എസ്. ശോഭ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |