അമ്പലപ്പുഴ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “പ്രിസം - 110” വാരാചരണത്തിന്റെ മൂന്നാം ദിനമായ വെൽനെസ് ആൻഡ് സ്പോർട്സ് ഡേ ക്യാമ്പയിൻ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾ ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമവും അത്യന്താപേക്ഷിതമാണെന്ന് ഡോ. പദ്മകുമാർ പറഞ്ഞു. ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് ടി.എൻ. തുളസിദാസ് അദ്ധ്യക്ഷത വഹിച്ചു.ജെ.സി.ഐ സോൺ ഡയറക്ടർ (പി.ആർ) റിസാൻ എ. നസീർ, അഡ്വ. പ്രദീപ് കൂട്ടാല, കേണൽ വിജയകുമാർ, മാത്യു തോമസ്, അശോകൻ പി, കണ്ണൻ കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |