തൃശൂർ: എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) തൃശൂർ ഡിവിഷൻ സമ്മേളനം സെപ്തംബർ 24ന് കൂർക്കഞ്ചേരി സർവീസ് കോ-ഓപറേറ്റീവ് ബാങ്ക് ഹാളിൽ കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളന നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനായി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ്, ജനറൽ കൺവീനറായി എൽ.ഐ.സി ഏജൻ്സ് ഓർഗനൈസേഷൻ ഡിവിഷൻ സെക്രട്ടറി ടി.എസ്.ഷെനിൽ, ട്രഷററായി എസ്.എൻ.പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനൻ എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |