വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ സംഘടിപ്പിക്കുന്നത്
ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ സംഘടിപ്പിക്കുന്ന കേരള ബിസിനസ് സമ്മിറ്റ് 2025 നാളെ ഡൽഹിയിൽ നടക്കും. സൂര്യ ഹോട്ടലിൽ സംഘടിപ്പിക്കുന്ന സമ്മിറ്റിൽ രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളി ബിസിനസ് പ്രമുഖരും, ചെറുകിട സംരംഭകരും അടക്കം പങ്കെടുക്കുമെന്ന് സംഘടനയുടെ ഇന്ത്യ റീജിയൻ പ്രസിഡന്റായ ശശിധരൻ അറിയിച്ചു. രാവിലെ 10 മണിക്ക് കേന്ദ്ര സഹകരണ മന്ത്രി കൃഷൻപാൽ ഗുർജർ നിർവഹിക്കും. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, രാജ്യസഭാ എം.പി. ഡോ.വി.ശിവദാസൻ, ഹരിയാന മുൻമന്ത്രി രമേശ് ചന്ദ്ര കൗശിക് എന്നിവർ പങ്കെടുക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റും സോമതീരം ആയുർദ ഗ്രൂപ്പ് ചെയർമാനുമായ ബേബി മാത്യു സോമതീരം എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |