ഷൊർണൂർ: നിള ആശുപത്രി-ഷൊർണൂർ ഐ.പി.ടി റോഡിൽ കല്പക കൂൾ സിറ്റി മുതൽ മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷൻ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. ഇന്ന് രാത്രി 12 മുതൽ 15ന് രാത്രി 12 വരെയാണ് ഗതാഗത നിരോധനം. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് പോകേണ്ട വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ, മുളയങ്കാവ്, കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിലൂടെ പോകണം. തിരിച്ചും ഇതേ വഴി ഉപയോഗിക്കാവുന്നതാണ്. പാലക്കാട് നിന്ന് ഗുരുവായൂർ, കുന്നംകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |