കണ്ണൂർ: പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ഡിജിറ്റൽ ലേണിംഗ് വീക്ക് 2025ൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പായ എഡ്യൂപോർട്ട്. വിദ്യാഭ്യാസ മേഖലയിൽ നിർമ്മിത ബുദ്ധി വരുത്തുന്ന മാറ്റങ്ങളാണ് ഡിജിറ്റൽ ലേണിംഗ് വീക്ക് ചർച്ച നടത്തിയത്.
എ.ഐയും വിദ്യാഭ്യാസത്തിന്റെ ഭാവിയും' എന്ന വിഷയത്തിൽ നടന്ന ഉച്ചകോടിയിൽ നയരൂപകർത്താക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷകർ, സംരംഭകർ എന്നിവർ പങ്കെടുത്തു. വ്യക്തിഗത വിദ്യാഭ്യാസ രംഗത്ത് എ.ഐ സഹായത്തോടെ മാതൃകാപരമായ മുന്നേറ്റമുണ്ടാക്കിയ എഡ്യൂപോർട്ടിനെ പ്രതിനിധീകരിച്ച് സ്ഥാപകൻ അജാസ് മുഹമ്മദ് ഉച്ചകോടിയിൽ പങ്കെടുത്തു.
എഡ്യൂപോർട്ടിന്റെ അഡാപ്‌റ്റ് എ.ഐ
ഇന്ത്യയിലെ ആദ്യ അഡാപ്റ്റീവ് ലേണിംഗ് പ്ലാറ്റ്‌ഫോമായ അഡാപ്റ്റ് എ.ഐയാണ് എഡ്യൂപോർട്ടിന്റെ ഫ്ളാഗ്ഷിപ്പ് ഉത്പന്നം. ഓരോരുത്തരുടെയും കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് അവയെ മെച്ചപ്പെടുത്തുന്നതിനായി എ.ഐ സഹായത്തോടെ പാഠ്യപദ്ധതികൾ തയ്യാറാക്കുന്നു. നിലവിൽ എഡ്യൂപോർട്ടിന്റെ ആപ്പ് ആറു ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 11.5 കോടി മണിക്കൂറുകൾക്ക് മീതെ ക്ലാസ് സെഷനുകളുണ്ട്. ദിനംപ്രതി ശരാശരി ഏഴ് മണിക്കൂർ വിദ്യാർത്ഥികളുടെ എൻഗേജ്‌മെന്റും നേടാനായി. മാസത്തിൽ രണ്ടുലക്ഷത്തിലധികം പേർ സ്ഥിരമായി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. 2000ത്തിലധികം വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകളിലും പങ്കെടുക്കുന്നു.
നീറ്റ്, ജെ.ഇ.ഇ പോലുള്ള മത്സരപരീക്ഷകൾക്കായി കേരളത്തിലെ അഞ്ച് റെസിഡൻഷ്യൽ ക്യാമ്പസുകളിലൂടെയും ഹൈസ്‌കൂൾ–ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലൂടെയും വലിയ മാറ്റങ്ങളാണ് എഡ്യൂപോർട്ട് സൃഷ്‌ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |