നെടുമങ്ങാട്: വ്യാജ മാല മോഷണ കേസ് ചുമത്തി വീട്ടു ജോലിക്കാരിയായ പനയമുട്ടം സ്വദേശി ബിന്ദുവിനെ പീഡിപ്പിച്ച കേസിൽ ഒരാൾക്കു കൂടി ജാമ്യം. ബിന്ദു മാല മോഷ്ടിച്ചതായി കാട്ടി പേരൂർക്കട പൊലീസിൽ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയേലിന്റെ മകൾ നിഷാ ഡാനിയേലിനാണ് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് എസ്.സി.എസ്.ടി കോടതി മജിസ്ട്രേട്ട് എ.ഷാജഹാനാണ് ജാമ്യം അനുവദിച്ചത്.കേസിലെ മറ്റു പ്രതികളായ ഓമന ഡാനിയേലിനും പേരൂർക്കട എസ്.ഐ പ്രസാദിനും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന്‍ ഒഴിച്ചുള്ള മറ്റെല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. പ്രസന്നൻ ഇനിയും കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ ഇരുപതിനാണ് വീട്ടിൽ നിന്നും മാലമോഷ്ടിച്ചുവെന്നാരോപിച്ച് പേരൂർക്കട എൻ.സി.സി നഗർ ബഥേൽ വീട്ടിൽ ഓമന ഡാനിയേൽ ബിന്ദുവിനെതിരെ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലായ ബിന്ദുവിനെ പൊലീസ് പീഡിപ്പിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്ന് എസ്.ഐ.എയും എ.എസ്.ഐയേയും സർവീസിൽ നിന്നും സസ്പെൻഡു ചെയ്തിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മാലമോഷണ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |