തിരുവനന്തപുരം: 27-ാമത് ഓൾ കേരള ഭവൻസ് ഫെസ്റ്റിന് മൺവിള ഭാരതീയ വിദ്യാഭവനിൽ ഇന്ന് തുടക്കമാകും. രാവിലെ 8.30ന് നടക്കുന്ന ചടങ്ങ് പിന്നണിഗായകൻ അരവിന്ദ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രത്തിന്റെ ചെയർമാൻ ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ.രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.സെക്രട്ടറി എസ്.ശ്രീനിവാസൻ, അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ജി.എൽ.മുരളീധരൻ,ട്രഷറർ സി.എ.സുരേഷ്.എസ്, ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വേണുഗോപാൽ,പ്രിൻസിപ്പൽ ദീപ,വൈസ് പ്രിൻസിപ്പൽ ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |