കൊല്ലം: ജില്ലാ കേഡറ്റ് സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് 27നും 28നും കൊല്ലത്ത് നടക്കും. ക്വാഡ്, ഇൻലൈൻ സ്പീഡ് സ്‌കേറ്റിംഗ് (റോഡ്, റിങ്ക്), റോളർ ഹോക്കി, ആർട്ടിസ്റ്റിക്, റോളർ സ്‌കൂട്ടർ, സ്‌കേറ്റ് ബോർഡിംഗ്, ഇൻലൈൻ ആൽപൈൻ, ഇൻലൈൻ ഡൗൺഹിൽ തുടങ്ങിയ മത്സരങ്ങളും നടത്തും. പങ്കെടുക്കുന്നവർ ഇന്ത്യസ്‌കേറ്റ്.കോം (indiaskate.com) ൽ പേര് രജിസ്റ്റർ ചെയ്‌ത ഫോം, www.rollersportskerala.org-ൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ എൻട്രി ഫോം, പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, എൻട്രി ഫീസ് എന്നിവ 21ന് വൈകിട്ട് 5ന് മുമ്പ് ഹാജരാക്കണം. അവസാന തീയതി 20. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. ഫോൺ: 9447230830.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |