കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിന് 2023-24 സാമ്പത്തിക വർഷത്തെ ആർദ്ര കേരളം പുരസ്‌കാരവും ജില്ലയിൽ ഒന്നാം സ്ഥാനവും. ആരോഗ്യ മേഖലയിൽ പദ്ധതി വിഹിതത്തിന്റെ 55 ശതമാനമാണ് ചെലവഴിച്ചത്. വിവിധ ആരോഗ്യ പദ്ധതികൾ നടപ്പാക്കിയതിനൊപ്പം ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ കുത്തിവയ്പ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശിക ആരോഗ്യാവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യം ഒരുക്കൽ, മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |