
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിൽ യു.എ.പി.എ ചമുത്തി അറസ്റ്റു ചെയ്ത എറണാകുളം സ്വദേശി റിജാസിന്റെ മോചനാവശ്യവുമായി കൊച്ചിയിലെ വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ യോഗത്തിനെതിരെ ബി.ജെ.പി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തെന്ന് പരാതിയിൽ പറയുന്നു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവിന്റെ പേരിലുള്ള പരാതി സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ്, സംസ്ഥാന ഡെപ്യൂട്ടി ട്രഷറർ എ. അനൂപ്, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ് സജി, അഡ്വ. പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |