മതിലകം: മൂന്നാമത് പൈതൃകം ബോട്ട് ക്ലബ് ജലോത്സവം ഇന്ന് രാവിലെ 11ന് പടിയൂർ കനോലി കനാലിൽ നടക്കും. അഞ്ച് എഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും എട്ട് ബി ഗ്രേഡ് വള്ളങ്ങളും അടക്കം 13 വള്ളങ്ങൾ പങ്കെടുക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പതാക ഉയർത്തും. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹ്നാൻ എം.പി മുഖ്യാതിഥിയാകും. മതിലകം, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. ഗിരിജ, സുധ ദിലീപ് എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്യും. മതിലകം, പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ സീനത്ത് ബഷീർ, ലിജി രതീഷ് എന്നിവർ തുഴ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |