
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കുടുംബശ്രീയുടെ വൺ സ്റ്റോപ്പ് ഫെസിലിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ടെസി ബേബി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്
സ്ഥിരംസമിതി അദ്ധ്യക്ഷൻ പ്രജിത് കാരിക്കൽ, അമ്പലപ്പുഴ വടക്ക് സി.ഡി.എസ് ചെയർപേഴ്സൺ ലേഖ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ രാധ ഓമനക്കുട്ടൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |