ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിനമായ ഇന്ന് കേരളത്തിലെ അടക്കം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്നലെയാണ് ഡൽഹിയിൽ തുടക്കമിട്ടത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ന് രാഷ്ട്രീയ കാര്യ റിപ്പോർട്ട് അവതരിപ്പിക്കും. ഈ വർഷം ബീഹാറിലും അടുത്ത കൊല്ലം കേരളം, ബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഓരോ സംസ്ഥാനത്തും സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യും. കേരളത്തിൽ തുടർഭരണം ഉറപ്പാക്കാൻ ജനകീയ തലത്തിലുള്ള കൂടുതൽ ഇടപെടലുകൾ അനിവാര്യമാണെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. രാജ്യത്തെ കാർഷിക മേഖലയിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |