അമ്പലപ്പുഴ: കുമരകത്ത് നടന്ന ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമായ 'പൾമോകോൺ 2025' നോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ആലപ്പുഴ ഗവ.മെഡിക്കൽ കോളജിന് മികച്ച നേട്ടം. ഏറ്റവും മികച്ച ഗവേഷണ പഠനത്തിന് രാജ്യാന്തര ശ്വാസകോശ വിദഗ്ദ്ധൻ ഡോ. ടി.മോഹൻകുമാർ ഏർപ്പെടുത്തിയ അവാർഡ് സീനിയർ റെസിഡന്റ് ഡോ.വി.ബി.അഞ്ജലിക്ക് ലഭിച്ചു. ഗവേഷണ പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം അവസാന വർഷ എം.ഡി വിദ്യാർത്ഥിനി ഡോ.അലിഡ ഫ്രാൻസിസും മൂന്നാം സ്ഥാനം രണ്ടാംവർഷ എം.ഡി വിദ്യാർത്ഥി ഡോ.റജ അഷ്ജാനും നേടി. ക്വിസ് മത്സരത്തിൽ ഡോ.ആൻ മരിയ ജോൺസൺ, ഡോ.റജ അഷ്ജാൻ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനവും സർട്ടിഫിക്കറ്റുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എ. ശ്രീവിലാസൻ, എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. സഞ്ജീവ് നായർ എന്നിവർ സമ്മാനിച്ചു.മികച്ച പ്രവർത്തനത്തിനും ഗവേഷണ ശിൽപശാല സംഘാടനത്തിനുമുള്ള പ്രത്യേക പുരസ്ക്കാരം ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ.പി.എസ്.ഷാജഹാനു ലഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അഭിമാനമായ വിദ്യാർ ത്ഥികളെ പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |