വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ നിലവിലുള്ള ഒരു അക്രഡിറ്റഡ് എഞ്ചിനിയറുടെയും രണ്ട് അക്രഡിറ്റഡ് ഓവർസിയറുടെയും ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 19ന് രാവിലെ 10. 30ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലാണ് ഇന്റർവ്യൂ നടത്തുന്നത്. സിവിൽ,അഗ്രികൾച്ചറൽ എഞ്ചിനയറിംഗ് ഡിഗ്രി,മൂന്നുവർഷം പോളിടെക്നിക് സിവിൽ ഡിപ്ളോമ,രണ്ടുവർഷം ഡ്രാഫ്റ്റ്മാൻ ഡിപ്ളോമ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം. തൊഴിലുറപ്പ് തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യ യോഗ്യതയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |