തൃശൂർ: സ്വതന്ത്രമായി ചിന്തിക്കാനും നിർഭയരായി മുന്നോട്ടു പോകാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മണ്ണുത്തി ഡോൺബോസ്‌കോ കോളേജിൽ അസോസിയേഷൻ ഒഫ് സലേഷ്യൻ കോ ഓപറേറ്റേഴ്‌സ് സംഘടിപ്പിച്ച 'ടീച്ചേഴ്‌സ് കോൺക്ലേവ് 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസി കൊക്കൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. സിറിൽ ജോൺ എടമന, ജോസ് പുതുക്കാടൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബിഷപ് എമരിറ്റസ് മാർ ബോസ്‌കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. കെ.ടി. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഗിൽബർട്ട് ചൂണ്ടൽ, സണ്ണി ചിറയത്ത്, ഫാ. ജോയ്‌സ് ഫ്രാൻസിസ് തോണിക്കുഴിയിൽ, സി: ജാൻസി അഗസ്റ്റിൻ, സി: ജോസ്ഫിൻ, കെ.പി. രാജലക്ഷ്മി, ഡോ. നസീമ റഹ്മാൻ, പ്രൊഫ പോൾസൺ ചാലിശേരി, എ.കെ. ഡിക്‌സൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |