കൊല്ലം: ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതിയായ വേദാധികാര നിരൂപണം സ്‌കൂൾ-കോളേജ് തലങ്ങളിൽ പാഠ്യവിഷയമാക്കണമെന്ന് മഹാത്മാഗാന്ധി സാംസ്‌കാരികസമിതി ആവശ്യപ്പെട്ടു. ജാതിസമ്പ്രദായത്തെയും വർണാശ്രമവ്യവസ്ഥയെയും ചട്ടമ്പിസ്വാമികൾ നിശിതമായി വിമർശിച്ചതും ബ്രാഹ്മണന് മാത്രമല്ല, വേദപഠനം എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അവകാശപ്പെട്ടതാണെന്നും ശക്തിയുക്തം വാദിച്ചതും ഈ കൃതിയിലൂടെയാണ്. നവോത്ഥാന കേരള ചരിത്രം പഠിക്കുന്ന ഏതൊരു തലമുറയ്ക്കും വേദാധികാര നിരൂപണം എന്ന കൃതിയെ മാറ്റി നിറുത്താനാവില്ല. ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്. പി.ജെ.ഷൈൻകുമാർ അദ്ധ്യക്ഷനായി. പ്രസിഡന്റ് സജീവ് പരിശവിള ഉദ്ഘാടനം ചെയ്തു. കിരൺ മേടയിൽ, അഡ്വ. എം.ജി.ജയകൃഷ്ണൻ, പ്രജീഷ് രാമകൃഷ്ണൻ, സി.ജി.സാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |