മലപ്പുറം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന ഇ.ഡബ്ള്യു.എസ് സർട്ടിഫിക്കറ്റ് സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ഏറനാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ 50ാമത് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആർ.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.ശ്രീജിത്ത് വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പെൻഷൻ, വിദ്യാഭ്യാസം ,ഭവന നിർമ്മാണം,ചികിൽസ തുടങ്ങിയവക്ക് സാമ്പത്തിക സഹായം അനുവദിക്കാൻ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പി. സേതുമാധവൻ സ്വാഗതവും സി.പി. ശ്രീധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |