അതിരപ്പിള്ളി: മലക്കപ്പാറയിൽ വീണ്ടും കബാലി റോഡിലിറങ്ങി. അരമണിക്കൂറോളം വാഹനം ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് പത്തടിപ്പാലത്ത് ആന നിലയുറപ്പിച്ചത്. നിരവധി വാഹനങ്ങൾ ഇതിനകം ഇരുഭാഗത്തുമായി കുടുങ്ങിക്കിടന്നു. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെട്ടു. ഷോളയാർ റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റിവിട്ടു. നാല് മാസങ്ങൾക്ക് ശേഷമായിരുന്നു കബാലി വീണ്ടുമുള്ള വരവ്. സാധാരണ മദപ്പാടുള്ള വേളയിലാണ് കബാലി റോഡിൽ ഇറങ്ങി നാശം വിതയ്ക്കുന്നത്. എന്നാൽ ഇത്തവണ മദപ്പാടിന്റെ ലക്ഷണങ്ങൾ ഇല്ലെന്നാണ് മലക്കപ്പാറ റൂട്ടിലെ സ്ഥിരം യാത്രക്കാരായ ബസ് - ലോറി ഡ്രൈവർമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |