ചാവക്കാട്: ലൈറ്റ് ഹൗസിൽ ഉണ്ടായ സ്‌ഫോടനത്തിൽ ദുരൂഹത നീക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ. ലൈറ്റ് ഹൗസ് പോലെയുള്ള അതീവ സുരക്ഷാ മേഖലയിൽ എങ്ങനെയാണ് ഇത്തരം സ്‌ഫോടനം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കണം. തീരദേശ വാസികൾക്കും പൊതുജനങ്ങൾക്കും പൊലീസും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും സുരക്ഷിതത്വം നൽകുന്നില്ലെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധവുമായി മുന്നോട്ടുപോകും. പൊലീസ് അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ഈ വിഷയം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ട നടപടിയെടുക്കുമെന്നും അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |