തൃശൂർ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 6000 രൂപയാക്കുക, മിനിമം വേതനം 27900 രൂപയാക്കുക, നിർമ്മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിന്റെ ഭാഗമായി നാളെ മുതൽ ഒക്ടോബർ 14വരെ പഞ്ചായത്തുതല പദയാത്രകൾ സംഘടിപ്പിക്കും. സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബി.എം.എസ് സംസ്ഥാന സമിതി അംഗങ്ങളായ എ.സി. കൃഷ്ണൻ, എം.കെ. ഉണ്ണിക്കൃഷ്ണൻ, കെ.എൻ. വിജയൻ, കെ. ഹരീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |