ആലപ്പുഴ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠന കളരിയിൽ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ഗുരുദേവ പഠന ശിബിരം 18ന് കളരി സങ്കേതത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 3ന് ഭദ്രദീപപ്രകാശനത്തിന്ശേഷം കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സത്സംഗത്തിൽ ബ്രഹ്മ കുമാരീസ് ഈശ്വരീയ വിദ്യാലയത്തിലെ അരവിന്ദ് ഭായി ഗുരുദേവ ധർമ്മ പഠന ക്ളാസ് നയിക്കും. വൈകിട്ട് 5ന് ഗുരുധർമ്മ പ്രചാരകൻ ബേബിപാപ്പാളിൽ നയിക്കുന്ന ഗുരുദേവ ക്വിസ് മത്സരം നടക്കും. 5.45ന് സമൂഹ പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |