കൊല്ലം: മദ്യത്തിനും ലഹരിക്കുമെതിരെ ക്യാമ്പയിൻ ശക്തമാക്കുമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. കടപ്പാക്കട ജവഹർ ബാലഭവനിൽ നടന്ന സിറ്റിംഗിലാണ് അറിയിച്ചത്. കുടുംബവ്യവസ്ഥയുടെ പ്രാധാന്യം യുവതയിലേക്കെത്തിക്കാൻ വിവാഹപൂർവ കൗൺസലിംഗും വിവാഹശേഷമുള്ള കൗൺസലിംഗും നൽകും. ലിംഗസമത്വം-നീതി, ലിംഗാവബോധം തുടങ്ങിയ വിഷയങ്ങളിൽ അറിവ് പകരാൻ സമൂഹത്തിലെ വിവിധ മേഖലയിലുള്ള സ്ത്രീകൾക്കായി ‘മുഖാമുഖം'പരിപാടി സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. 18 കേസുകൾ തീർപ്പാക്കി. 60 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകൾ റിപ്പോർട്ടിനയച്ചു. 38 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അഭിഭാഷകരായ ജെ.സീനത്ത് ബീഗം, എസ്.ഹേമശങ്കർ, പാനൽ കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |