കൊച്ചി: പ്രമുഖ ധനകാര്യ യൂണികോണായ ക്രെഡും ഇൻഡസ് ഇൻഡ് ബാങ്കുമായി സഹകരിച്ച് ക്രെഡ് ഇൻഡസ് ഇൻഡ് ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. എല്ലാ ഇ കൊമേഴ്‌സ് ഇടപാടുകളിലും റിവാർഡുകൾ ലഭ്യമാക്കി വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ, വ്യാപാര ഇടപാടുകൾ, ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി ഉടനടി റെഡീം ചെയ്യാവുന്നതാണ് ഈ ക്രെഡിറ്റ് കാർഡ്.
ക്രെഡ് ഇതാദ്യമായാണ് ഏകീകൃത അനുഭവം അവതരിപ്പിക്കുന്നത്. ഇതിലൂടെ ഓൺലൈൻ ഷോപ്പിംഗിന് കൂടുതൽ റിവാർഡുകളും ക്രെഡ് പ്ലാറ്റ്‌ഫോമിൽ എളുപ്പത്തിൽ റെഡീം ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കുന്നു. പുതിയ ക്രെഡ് ഇൻഡസ്ഇൻഡ് ബാങ്ക് റുപേ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അവർക്കിഷ്ടമുള്ളിടത്ത് പണം ചെലവഴിക്കാനും പോയിന്റുകൾ നേടാനും റെഡീം ചെയ്യാനും അവസരമൊരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |