ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി 75 നഗരങ്ങളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ 'നമോ യുവ റൺ" സംഘടിപ്പിക്കും. 1000 ജില്ലകളിൽ രക്തദാന ക്യാമ്പുകളും നടക്കും.
വികസിത ഭാരതം, ആത്മനിർഭർ ഭാരതം, ഡിജിറ്റൽ ഇന്ത്യ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പെയിന്റിംഗ് മത്സരം എന്നിവയുമുണ്ടാകും. സെപ്‌തംബർ 25 ന് ദീൻദയാൽ ഉപാധ്യായ ജയന്തി ദിനം മുതൽ ഡിസംബർ 25 വരെയാണ് വികസിത ഭാരതം, ആത്മനിർഭര ഭാരതം എന്നീ വിഷയങ്ങളിൽ പ്രത്യേക പ്രചാരണം നടക്കുക.
'നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയൂ"
ഡൽഹി നിയമസഭയിൽ 'നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയൂ" എന്ന പ്രത്യേക പ്രദർശനം. ജി.കെ, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യങ്ങൾ, രജപുത്താന റൈഫിൾസ് ക്യാമ്പിലെ ഫുട് ഓവർബ്രിഡ്ജ്, നന്ദ് നഗരി ഫ്ലൈഓവർ എന്നിവ തുറക്കും.
ഡൽഹിയിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 15 പദ്ധതികൾക്ക് കേന്ദ്രമന്ത്രി അമിത് ഷാ തുടക്കം കുറിക്കും.
പൂനെയിൽ പ്രധാനമന്ത്രിയുടെ 11 വർഷത്തെ ഭരണ നേട്ടങ്ങൾ കാണിക്കുന്ന ഡ്രോൺ ലേസർ ഷോ.
ഒഡീഷയിൽ 75 ലക്ഷം തൈകൾ നടും
ഡൽഹിയിൽ മോദി മഹോൽസവ് എന്ന പേരിൽ കോൺക്ളേവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |