ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ കെ.എ. ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്. പഞ്ചായത്തീ രാജ് സംവിധാനത്തിലെ ദളിത്-സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയ അധികാര സമവാക്യങ്ങളിലുണ്ടാക്കിയ മാറ്റം എന്ന വിഷയത്തെ ആസ്പദമാക്കിയ അന്വേഷണാത്മക ലേഖനത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ ലേഖനങ്ങൾ പിന്നീട് 'ആ കസേര ആരുടേതാണ്?' എന്ന പേരിൽ പുസ‌്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ബീന ദൂരദർശനിലും ആകാശവാണിയിലും ന്യൂസ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് വിരമിച്ചത്. ഗ്രാമീണ ഇന്ത്യയെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോർട്ടുകൾക്ക് കൊൽക്കത്ത ആസ്ഥാനമായ സ്റ്റേറ്റ്സ്മാൻ പത്രം 1978ൽ ഏർപ്പെടുത്തിയ അവാർഡാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |