കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗവുമായി കെ.എസ്.യു കോഴിക്കോട് ജില്ല പ്രസിഡന്റ് വി.ടി സൂരജ്. കോഴിക്കോട് ടൗൺ മുൻ എ.സി.പി ബിജുരാജിന്റെയും കസബ മുൻ സി.ഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി. കെ.എസ്.യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ ജില്ലയിലെ കെ.എസ്.യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ തയ്യാറാകും. അതിൽ സംശയം വേണ്ടെന്നും പ്രസംഗത്തിൽ പറഞ്ഞു. പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ നടത്തിയ ഉപവാസ സമരത്തിലാണ് സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |