തിരുവനന്തപുരം: ലോക ഓസോൺദിനത്തിൽ പച്ചത്തുരുത്തുകൾക്ക് പുരസ്കാരം നൽകുന്നതിന് ഔചിത്യഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പുരസ്‌കാരങ്ങൾ ടാഗോർ തീയറ്ററിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിനൊപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിതകേരളം മിഷന് രൂപം നൽകിയത്. ശ്രദ്ധേയമായ പച്ചത്തുരുത്തുകൾ സൃഷ്ടിച്ച തദ്ദേശസ്ഥാപനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഹരിതകേരളം മിഷൻ പുറത്തിറക്കിയ മികവാർന്ന പച്ചത്തുരുത്തുകൾ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ആദ്യപ്രതി പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണവകുപ്പ് സെക്രട്ടറി എസ്.ഹരികഷോർ ഏറ്റുവാങ്ങി. മന്ത്രി എം.ബി രാജേഷ് അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |