കൊച്ചി: ദേശീയപാതയിൽ മണ്ണുത്തി - ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഇടക്കാല ഉത്തരവ് അന്നുവരെ തുടരുമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അറിയിച്ചു. വിഷയത്തിൽ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കളക്ടർ നൽകിയ നിർദ്ദേശങ്ങളെല്ലാം പാലിച്ചെന്ന് ദേശീയപാത അതോറിറ്റിയും അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി ചില നടപടികൾ സംബന്ധിച്ച് ഓൺലൈനിലൂടെ ഹാജരായ കളക്ടറിൽനിന്നു വ്യക്തത തേടി. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് കളക്ടറെ ഉടൻ അറിയിക്കാമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |