അമ്പലപ്പുഴ: “സാമൂഹിക മാറ്റം – ജ്വലിപ്പിക്കുന്ന യുവത്വം ജെ.സി.ഐ ലൂടെ സൃഷ്ടിക്കുക” എന്ന മുദ്രാവാക്യത്തോടെ ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ ആഭിമുഖ്യത്തിൽ നടന്ന “പ്രിസം - 110” വാരാചരണം സമാപിച്ചു. സമാപന സമ്മേളനം പുന്നപ്ര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ബിജുമോൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി.ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് ടി.എൻ. തുളസീദാസ് അധ്യക്ഷത വഹിച്ചു. നസീർ സലാം, റിസാൻ എ. നസീർ, രതീഷ് എസ്, എം.എം. അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |