തിരൂരങ്ങാടി : തിരൂരങ്ങാടിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ബാച്ചുകൾ നഷ്ടപ്പെടില്ലെന്ന് കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു. ഈ വിഷയം മന്ത്രി കെ.വി. ഗണേഷ് കുമാറുമായി ചർച്ച ചെയ്തു. നിലവിൽ 18000ത്തിൽ കൂടുതൽ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. തിരൂരങ്ങാടിയിൽ നിന്നും മാറ്റാനിരുന്ന മൂന്ന് ഡ്രൈവിംഗ് ടെസ്റ്റ് ബാച്ചുകൾ അവിടെ നിലനിറുത്തും. അധികമായി 4 ബാച്ചുകൾ കൂടി അനുവദിക്കും. ഇതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് എം.എൽ.എ ചർച്ചയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |