കൊച്ചി: ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) പരിഷ്‌കരണത്തിലൂടെ ഇന്ത്യൻ വിപണിയിൽ രണ്ട് ലക്ഷം കോടി രൂപ അധികമായെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ജി.എസ്.ടി സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയുന്നതോടെ നിത്യോപയോഗ സാധനങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെയും വില ഗണ്യമായി കുറയാൻ അവസരമൊരുങ്ങുകയാണ്. ഇതോടെ സെപ്തംബർ 22ന് ശേഷം ഉപഭോക്താക്കളുടെ കൈവശം അധികം പണം ലഭ്യമാകുന്നതിനാൽ ഉപഭോഗം മെച്ചപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി നിരക്ക് പരിഷ്‌കരണം കണക്കിലെടുത്ത് കമ്പനികൾ ഉത്പന്നങ്ങളുടെ വില കുറച്ചു തുടങ്ങിയെന്നും അവർ പറഞ്ഞു. നിലവിൽ 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം ജി.എസ്.ടിയുള്ള ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറയും. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ആശ്വാസം പകരുന്നതിനും കർഷകർക്ക് പിന്തുണ നൽകുന്നതിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |