വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കൊച്ചി: മൂന്ന് ദിവസം. വൻകിട കമ്പനികളുടേതടക്കം 230 സ്റ്റാളുകൾ. 7-ാമത് മെഷീനറി എക്സ്പോ 2025ന് ശനിയാഴ്ച കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്കമാകും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മെഷിനറി നിർമ്മാണ കമ്പനികളടക്കം ഭാഗമാകും. ഇടനിലക്കാരില്ലാതെ സംരംഭകർക്ക് ഉടമകളിൽ നിന്ന് യന്ത്രസാമഗ്രികൾ നേരിട്ട് സ്വന്തമാക്കാം.
20ന് രാവിലെ 10.30ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, കളക്ടർ ജി. പ്രിയങ്ക, കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം ഡെവലപ്മെന്റ് കമ്മിഷണർ ഡോ. രജനീഷ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ എന്നിവർ സന്നിഹിതരാകും.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനുകൾ പ്രദർശിപ്പിക്കുകയാണ് എക്സ്പോ ലക്ഷ്യമിടുന്നത്. യന്ത്രങ്ങളുടെ തത്‌സമയ ഡെമോ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യണം. തത്‌സമയ രജിസ്ട്രേഷനും ഉണ്ടായിരിക്കും. വ്യവസായ വകുപ്പ് കേന്ദ്ര ചെറുകിട ഇടത്തരം സൂഷ്മ വ്യവസായ കേന്ദ്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം.
എക്‌സ്‌പോയിൽ
• മെഷീൻ ടൂളുകൾ
• ഓട്ടോമേഷൻ സാങ്കേതികവിദ്യ
• സി.എൻ.സി മെഷീനുകൾ
• എസ്.പി.എമ്മുകൾ
• പ്രോസസിംഗ് -പാക്കേജ് മെഷീനുകൾ
പോയവർഷം 173 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നും വലിയ ഉയർച്ചയോടെയാണ് ഏഴാം പതിപ്പ് ഒരുക്കിയിട്ടുള്ളത്
പി.എ നജീബ്
ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |