ആലപ്പുഴ: പൊലീസിൽ അന്നും ഇന്നും ചില പുഴുക്കുത്തുകളുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.തെറ്റ് ചെയ്ത പൊലീസുകാരെ സംരക്ഷിക്കുന്നതല്ല ഇടതു സർക്കാർ നയം. അന്വേഷണം നടത്തി വസ്തുത നോക്കി നടപടിയെടുക്കും. 144 പേർക്ക് എതിരെ നടപടിയെടുത്തത് അങ്ങനെയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസുകാരുടെ വീട്ടിലുള്ള സ്ത്രീകളെയാണ് പീഡിപ്പിച്ചത്. കോൺഗ്രസ് അകപ്പെട്ടത് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ്. വയനാട്ടിൽ ചതിയും ഗ്രൂപ്പുവഴക്കുമാണ് പ്രശ്നം. തിരുവനന്തപുരത്ത് വഞ്ചിതനായ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. കോൺഗ്രസ് കുടുംബത്തിലുള്ളവർ പോലും
ആത്മഹത്യയുടെ വക്കിലാണ്. ഗുരുതര പ്രതിസന്ധിയിൽ അകപ്പെട്ട കോൺഗ്രസ് രക്ഷപ്പെടാനാണ് സർക്കാരിനെതിരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |