തൃശൂർ: ജൂബിലി മിഷൻ സ്‌കൂൾ ഒഫ് നേഴ്‌സിംഗ് ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ പ്രസിഡന്റ് എസ്.എ. അനീസ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അദ്ധ്യക്ഷത വഹിച്ചു. ജൂബിലി മിഷൻ സ്‌കൂൾ ഒഫ് നഴ്‌സിങ്ങിന്റെ പ്രിൻസിപ്പൽ സി. റെജി അഗസ്റ്റിൻ, സി.ഇ.ഒ. ഡോ. ബെന്നി ജോസഫ്, അസി. ഡയറക്ടർ ഫാ. ജോയ്‌സൺ ചെറുവത്തൂർ, ഡോ. സി. ജൂഡി,കെ.പി.ജീന,സിജി ജോസ് എന്നിവർ സംസാരിച്ചു. മുൻ പ്രിൻസിപ്പൽമാരെയും 25 വർഷം പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളേയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |