ചേർത്തല:കേരള സാബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ എസ്.എൽ.പുരം സദാനന്ദൻ അനുസ്മരണ സമ്മേളനം സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു.ഗാന രചിതാവ് കെ.ആർ.കുറുപ്പ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.രാജു പള്ളിപ്പറമ്പിൽ എസ്.എൽ.പുരം സദാനന്ദൻ അനുസ്മരണം നടത്തി.എഴുത്തുകാരൻ മധു കാവുങ്കൽ, മിമിക്രി താരം സജിത്ത് കലവൂർ, എം.ഇ.ഉത്തമക്കുറിപ്പ്,പ്രീത വേണു,കലവൂർ വിജയൻ,ഗോപാലകൃഷ്ണൻ പൂപ്പള്ളി കാവ്, എൻ.എസ്.മുരളീധരൻ,സുധർമ,കലവൂർ ലളിതാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |