കൊടുങ്ങല്ലൂർ: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഏറെ ഉപകാരമാകുന്ന അഴീക്കോട് ഹാർബർ പൊതുശൗചാലയത്തിന് പൊതുമരാമത്ത് വകുപ്പിന്റെ 24 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ഇ.ടി. ടൈസൺ എം.എൽ.എ അറിച്ചു. ദിവസവും നൂറുകണക്കിന് ആളുകൾ മത്സ്യബന്ധനത്തിനും മത്സ്യ വിപണനത്തിനും എത്തുന്ന അഴീക്കോട് ജെട്ടിയിൽ പൊതു ശൗചാലയം നിർമ്മിക്കാൻ നിയമ തടസങ്ങൾ ഉണ്ടായിരുന്നു. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് വിജയം കണ്ടിരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. ഭരണാനുമതി കിട്ടിയ സാഹചര്യത്തിൽ സാങ്കേതിക അനുമതി വാങ്ങി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |