തൃശൂർ: ഇടതു സർക്കാർ ഹിംസയുടെ പ്രതീകമായി അധഃപ്പതിച്ചെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന നേതൃയോഗം. പൊലീസ് സ്റ്റേഷനുകൾ ഇടിമുറികളായി. രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടുകയാണ്. പൊലീസ് നയത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഉടൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ്കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം.എസ്.ഗണേശൻ, കെ. ജി ബാബുരാജ്, എ .കെ ചന്ദ്രമോഹൻ, ഡോ. ഡി. ഗോപീമോഹൻ, എം.പി ജോർജ്, മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ, പി.പി.വിജയകുമാർ, കെ.എസ്.ബീന, ജി. അജയകുമാർ, കെ. മധുലാൽ, എം. അബൂബക്കർ, സി.പുഷ്പകരൻ , റെനി രാജ്, കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |