തൃശൂർ: പൂക്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് കാഞ്ഞിരങ്കോട് സ്വദേശി മിഥുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പൊലീസിന്റെയും ഫോറസ്റ്റ് ഉദ്യഗസ്ഥരുടെയും പീഡനത്തിൽ മനംനൊന്ത് മരിക്കുകയാണ്. ആറുമാസം മുൻപ് പന്നിഇറച്ചി ഉപയോഗവുമായി ബന്ധപ്പെട്ടാണ് മിഥുനെ കള്ളക്കേസിൽ കുടുക്കിയത്. മർദ്ദനവും പീഡനവും സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം ആരോപിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പണം ലഭിക്കുന്നതിനായി സൃഷ്ടിച്ച കേസാണിത്. ഇതിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |