വള്ളികുന്നം: ഇലിപ്പക്കുളം എൽ.പി സ്കൂളിലെ 3, 4 ക്ലാസ് മുറികൾ വള്ളികുന്നം ഗ്രാമ പഞ്ചായത്തിന്റെ 2025-26 പദ്ധതിയിൽ 2.5 ലക്ഷം രൂപാ മുടക്കി സ്മാർട്ട് ക്ലാസ് മുറികളാക്കി . വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷം തന്നെ 1, 2 ക്ലാസുകളും സ്മാർട്ട് ക്ലാസ് മുറികളാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് എൻ. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഹിയാനത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.രാജീവ് കുമാർ, കെ.ഗോപി, , ഹെഡ്മാസ്റ്റർ രാധാക്യഷ്ണൻ, എസ്.എം.സി ചെയർമാൻ യൂസഫ് കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |